Home Covid 19 Updates സംസ്ഥാനത്ത് ഏറ്റവും കൂടിയ രോഗ ബാധ ഇന്ന്; രോഗം സ്ഥിരീകരിച്ചത് 138 പേർക്ക്; നാല് ദിവസംകൊണ്ട്...

സംസ്ഥാനത്ത് ഏറ്റവും കൂടിയ രോഗ ബാധ ഇന്ന്; രോഗം സ്ഥിരീകരിച്ചത് 138 പേർക്ക്; നാല് ദിവസംകൊണ്ട് 514 രോഗികൾ

6
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 138 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 17 പേർക്കും, പാലക്കാട് ജില്ലയിൽ 16 പേർക്കും, എറണാകുളം ജില്ലയിൽ14 പേർക്കും, കൊല്ലം, കോട്ടയം ജില്ലകളിൽ 13 പേർക്ക് വീതവും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ 12 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ 11 പേർക്കും, കാസർഗോഡ് ജില്ലയിൽ 9 പേർക്കും, കോഴിക്കോട്, വയനാട് ജില്ലകളിൽ 5 പേർക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 4 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 47 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്43, യു.എ.ഇ.14, ഖത്തർ14, സൗദി അറേബ്യ9, ഒമാൻ4, ബഹറിൻ1, റഷ്യ1, നൈജീരിയ1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. മഹാരാഷ്ട്ര18, തമിഴ്‌നാട്12, ഡൽഹി10, പശ്ചിമബംഗാൾ2, ഉത്തർപ്രദേശ്2, കർണാടക1, ആന്ധ്രാപ്രദേശ്1, പഞ്ചാബ്1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.
സമ്പർക്കത്തിലൂടെ നാലു പേർക്കാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേർക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

ഇതോടെ കഴിഞ്ഞ നാല് ദിവസംകൊണ്ട് 514 പേർ രോഗബാധിതരായി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ 26 പേരുടെയും (ഒരു തൃശൂർ, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂർ ജില്ലയിൽ 18 പേരുടേയും (2 കാസർഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂർ), പാലക്കാട് ജില്ലയിൽ 11 പേരുടെയും, എറണാകുളം ജില്ലയിൽ 9 പേരുടെയും, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 7 പേരുടെ വീതവും, കോട്ടയം, തൃശൂർ ജില്ലകളിൽ 4 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,45,225 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2126 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 4734 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്ബിൾ, ഓഗ്മെന്റഡ് സാമ്ബിൾ, സെന്റിനൽ സാമ്ബിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,85,903 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 2266 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 38,502 സാമ്പിളുകൾ ശേഖരിച്ചതിൽ 37,539 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുൻസിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ വാർഡ് 23നെ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. നിലവിൽ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here