തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കുമാരനാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുമാരന് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പടെ നീരിക്ഷണത്തിൽ തുടരും.





