Home Breaking News മോദിക്കെതിരെ പ്രതികരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുൽ:അരുന്ധതി റോയ്

മോദിക്കെതിരെ പ്രതികരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുൽ:അരുന്ധതി റോയ്

4
0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘ്ശക്തികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ആക്ടിവിസ്റ്റും പ്രമുഖ എഴുത്തുകാരിയുമായ അരുന്ധതി റോയ്.
കോവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മറക്കുന്നതിന് വേണ്ടി മോദി സർക്കാർ വർഗ്ഗീയ പശ്ചാത്തലം ഉണ്ടാക്കുകയാണെന്ന് അരുന്ധതി റോയ്. സർക്കാരിന്റെ ഉദാസീനതയ്‌ക്കെതിരെ പ്രതികരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.
ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ, ചിന്തകൻ താരിഖ് അലി എന്നിവരുമായി നടത്തിയ വെർച്വൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അരുന്ധതി.
രാജ്യത്ത് സാമ്പത്തിക തകർച്ച അങ്ങേയറ്റത്താണ്. അതിൽ നിന്ന് തിരിച്ചു വരുമെന്ന പ്രതീക്ഷയില്ല. ജനങ്ങളുടെ ശ്രദ്ധയെ വഴിതെറ്റിക്കുന്നതിന് വേണ്ടി സർക്കാർ വർഗ്ഗീയ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
പലായനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങൾ വീടുകളിലേക്ക് മടങ്ങാൻ നിർബന്ധിതരായി കൊണ്ടിരിക്കുന്നു. സർക്കാർ രണ്ട് കാര്യങ്ങളാണ് ചെയ്തത്. ദേശീയ വിഭവങ്ങളെ മുഴുവൻ സ്വകാര്യവത്കരിച്ചു. എല്ലാത്തിനെയും സ്വകാര്യവത്കരിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസത്തെയും സ്വകാര്യവത്കരിച്ചു. അതിൽ നിന്ന് അരികുവത്കരിക്കപ്പെട്ടവരെ ഒഴിവാക്കി. ദലിതർ അതിന് പുറത്താണ്. രാജ്യത്തെ നിരവധി യാളുകൾക്ക് ഇന്റർനെറ്റ് ലഭ്യമല്ല. ഇത് ഇരട്ടയടി കിട്ടുന്നത് പോലെയണ്’ അരുന്ധതി റോയ് തുറന്നടിച്ചു.
കഥ മുഴുവൻ മാറ്റി എഴുതുകയാണ് സർക്കാർ. രാജ്യത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും കോവിഡ് പ്രതിസന്ധിയും ജനങ്ങൾ മറക്കാനായി ഹിന്ദു ദേശീയതയും മുസ്‌ലിം വിരുദ്ധത അഴിച്ചു വിടുന്നു.
ഈ വിദ്വേഷവും അവർ വിൽക്കും. ശക്തരായ മധ്യവർഗവും മാധ്യമങ്ങളും മഹാനായി പ്രതിഷ്ഠിക്കുന്നതിനാൽ മോദിയ്ക്ക് എന്തും വിൽക്കാനാവും. കഷണ്ടിയുള്ള ഒരാൾക്ക് ചീർപ്പ് വരെ മോദി വിൽക്കും. വ്യവസായികൾക്കിടയിലും മാധ്യമങ്ങൾക്കിടയിലും ഒരു തരം ഭയം നിലനിൽക്കുന്നുവെന്നും അരുന്ധതി റോയ് പറഞ്ഞു.
രാജ്യത്ത് പ്രതിപക്ഷമില്ലേ എന്ന് താരിഖ് അലി അരുന്ധതി റോയോട് ചോദിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന കേരളത്തെ പോലെ ചില സ്ഥലങ്ങളുണ്ട് ഇന്ത്യയിലെന്ന്ായിരുന്നു അവരുടെ പ്രതികരണം.
മോദിയെ നേരിടുന്ന ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ, അത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. എന്നാലും അദ്ദേഹം അത് ചെയ്യുന്നു. മറ്റുള്ളവരെല്ലാം സംസ്ഥാന പാർട്ടികളാണ്, അവർക്കെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്. എന്താണതിന് കാരണമെന്ന് അറിയില്ല. എല്ലാവർക്കും പല തരത്തിലുള്ള കേസുകളുണ്ട്. അവരിൽ ഓരോരുത്തരെയും പല തരത്തിൽ നിശബ്ദരാക്കുകയോ അല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ട അവസ്ഥയോ ഉണ്ടാക്കിയിരിക്കുകയാണ്.
രാഷ്ട്രീക്കാരനോ വ്യവസായിയോ ആരാകട്ടെ എല്ലാവരുടേയും തലച്ചേറുകൾ സംഘപരിവാർ ഭീതിയിൽ മരവിപ്പിച്ചിരിക്കുകയാണ്. അവർ വായ തുറക്കുന്ന നിമിഷം അവർ ക്രൂരമായി അക്രമിക്കപ്പെടുന്നു. ട്രോളിനിരയാവുന്നു. ഭീഷണിപ്പെടുത്തുന്നു. ഒട്ടും കാരുണ്യമില്ലാത്തതാണ് അക്രമങ്ങൾ. അതിനാൽ അവിടെ ഭയങ്കര പേടിയാണ് അവർ കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ പെട്ടെന്ന് നടപ്പിലാക്കിയതിനേയും അവർ വിമർശിച്ചു. മറ്റൊരു രാജ്യവും ഇത്തരത്തിൽ ഒരു നടപടി കൈക്കൊണ്ടിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ജനുവരി 30ന് ആദ്യ കേസ്് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സർക്കാർ ഒന്നും ചെയ്തില്ല. അന്ന് അവർ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിന്റെയും അതിന്റെ മറവിൽ വടക്കു കിഴക്കൻ ഡൽഹിയിൽ മുസ്‌ലിം വംശീയ ഉന്മൂലനം നടത്തുന്നതിന്റെയും തിരക്കിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here