തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസിൽ വൻ വർദ്ധനവ്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരാക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് 722 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
481 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് മരണം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്നും വന്നവരാണ്. 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും. 481 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. 12 ആരോഗ്യപ്രവർത്തകർ , 5 ബിഎസ്എഫ് ജവാന്മാർ , 3 ഐടിബിപി ജീവനക്കാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 228 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂർ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂർ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1. കണ്ണൂർ 8, കാസർകോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാംപിളുകൾ പരിശോധിച്ചു. 1,83900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ. 804 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 5372 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത് ഇതിൽ 7797 സാംപിളുകളുടെ ഫലം വരാനുണ്ട്.








