Home Cinema സണ്ണി ലിയോണ്‍ മലയാളത്തില്‍; ചിത്രം രംഗീല; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സണ്ണി ലിയോണ്‍ മലയാളത്തില്‍; ചിത്രം രംഗീല; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

1
0

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയാകുന്നു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘രംഗീല’യിലൂടെയാണ് നായികയായി സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രം തീയേറ്ററുകളിലെത്തിക്കും. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ അഭിനയിക്കുന്നതില്‍ ഏറെ ആവേശമുണ്ടെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here