Home Cinema ലാല്‍ ജോസ് ചിത്രത്തില്‍ വീണ്ടും ബിജു മേനോന്‍

ലാല്‍ ജോസ് ചിത്രത്തില്‍ വീണ്ടും ബിജു മേനോന്‍

5
0

തട്ടിന്‍പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബിജു മേനോനും ലാല്‍ ജോസും ഒന്നിക്കുന്നത്. ലാല്‍ ജോസ് ചിത്രങ്ങളില്‍ ഏറ്റവും അധികം വേഷങ്ങള്‍ ചെയ്ത നടനാണ് ബിജു മേനോന്‍. ഒരു മറവത്തൂര്‍ കനവ് മുതല്‍ ചാന്തുപൊട്ടു വരെയുള്ള ചിത്രങ്ങളില്‍ ബിജു മേനോന്‍ മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നവാഗതനായ പി ജി പ്രഗീഷിന്റേതാണ് തിരക്കഥ. മീശ മാധവന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സിനിമകള്‍ക്ക് കാമറ ചലിപ്പിച്ച എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കും. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും ആണ് ലാല്‍ ജോസും എസ് കുമാറും ഒരുമിച്ച അവസാന ചിത്രം.

അറബിക്കഥക്കും വിക്രമാദിത്യനും ശേഷം ബിജി പാല്‍ സംഗീതം ഒരുക്കുന്നു എന്നതും പ്രത്യേകതയാണ്. മാര്‍ച്ച് ആദ്യ വാരം തലശ്ശേരിയില്‍ ചിത്രീകരണം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here