Home Breaking News ‘ സന്തോഷം എല്ലാവരും ഒരു ടീം ആയിട്ട്’ പ്രവര്‍ത്തിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍

‘ സന്തോഷം എല്ലാവരും ഒരു ടീം ആയിട്ട്’ പ്രവര്‍ത്തിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍

2
0


‘ സന്തോഷം എല്ലാവരും ഒരു ടീം ആയിട്ട്’ പ്രവര്‍ത്തിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ജയത്തില്‍ ഭയങ്കര സന്തോഷമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്. സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇത്രയും ഭാഗ്യം കിട്ടിയ ഒരാള്‍ ഉണ്ടോ എന്നറിയില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ടര്‍മാരെ കാണുക മാത്രമായിരുന്നു തന്റെ ജോലി. ബാക്കി എല്ലാ കാര്യങ്ങളും മുതിര്‍ന്ന നേതാക്കളും ആണ് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞു. പാലക്കാട് എല്ലാവരും ഒരു ടീം ആയിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇത് പാലക്കാടിന്റെ വിജയമാണെന്നും പാലക്കാട് ആ?ഗ്രഹിച്ച വിജയമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ അടക്കം ഉണ്ടായ വലിയ തോതിലുള്ള പിന്തുണയുടെയും മുന്നണിയുടെയും വിജയമായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. 2016ല്‍ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത് മറികടന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുല്‍ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു പിടിച്ചു. പിന്നീട് കണ്ടത് രാഹുലിന്റെ അപരാജിത കുതിപ്പാണ്. ആറാം റൗണ്ട് മുതലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കളം നിറഞ്ഞത്. പാലക്കാടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്.
57912 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് 39243 വോട്ടാണ് നേടാന്‍ സാധിച്ചത്. പി സരിന്‍ 37046 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. പിരായിരി പഞ്ചായത്തിലെ വോട്ടര്‍മാരാണ് രാഹുലിനെ തുണച്ചത്. ഇവിടെ വോട്ട് എണ്ണിയപ്പോള്‍ രാഹുലിന്റെ ലീഡ് കുത്തനെ ഉയരുകയായിരുന്നു. 6775 വോട്ട് നേടിയ രാഹുല്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുന്‍തൂക്കവും പിരായിരിയില്‍ നേടി. ഒന്‍പതാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10291 വോട്ട് ലീഡാണ് രാഹുലിനുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here