
യുപിയില്‍ എന്‍ഡിഎ മുന്നില്‍,
യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. 12 മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഒന്‍പത് സീറ്റുകളില്‍ ആറെണ്ണത്തിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നിലാണ്. മൂന്ന് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍.
മീരാപൂര്‍ (മുസാഫര്‍നഗര്‍), കുന്ദാര്‍ക്കി (മൊറാബാദ്), ഗാസിയാബാദ്, ഖൈര്‍ (അലിഗഢ്), കര്‍ഹാല്‍ (മെയിന്‍പുരി), സിസാമാവ് (കാണ്‍പൂര്‍ നഗര്‍), ഫൂല്‍പൂര് (പ്രയാഗ് രാജ്), കതേഹാരി(അംബേദ്കര്‍നഗര്‍), മജ്ഹാവന്‍(മിര്‍സാപൂര്‍) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കുന്ദാര്‍ക്കിയില്‍ ബിജെപിയുടെ രാംവീര്‍ സിംഗ്, ഗാസിയാബാദില്‍ സഞ്ജീവ് ശര്‍മ്മ, ഖൈര്‍ മണ്ഡലത്തില്‍ സുരേന്ദര്‍ ദിലെര്‍, സിസമാവില്‍ സുരേഷ് അശ്വാസ്തി, ഖതേഹാരിയില്‍ ധര്‍മ്മരാജ് നിഷാദ്, മജ്ഹാവനില്‍ ഷുചിസ്മിത മൗര്യ എന്നിവരാണ് മുന്നില്‍.
മറുവശത്ത്, സമാജ്വാദി പാര്‍ട്ടിയുടെ തേജ് പ്രതാപ് സിംഗ്, നസീം സോളങ്കി, ശോഭാവതി വര്‍മ എന്നിവര്‍ യഥാക്രമം കര്‍ഹാല്‍, സിഷാമൗ, കതേഹാരി സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ബിജെപി വിജയിച്ചിരുന്നത്. 2022 ല്‍ നാല് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും മീരാപൂര് സീറ്റില്‍ രാഷ്ട്രീയ ലോക്ദളുമായിരുന്നു വിജയിച്ചത്.
യുപി നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 251 സീറ്റുകളാണുളളത്. സമാജ് വാദി പാര്‍ട്ടിക്ക് 105 സീറ്റുകളുമുണ്ട്.11 വനിതകളടക്കം 90 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്








