തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനും നിയമസഹായം ലഭ്യമാക്കാനും ലക്ഷ്യമിട്ടു കേരള പൊലീസ് നടപ്പാക്കുന്ന ‘കൂട്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവ.കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍ ഇരയാകുന്നതിലേറെയും കുട്ടികളാണ്. ആത്മഹത്യയിലേക്കു വരെ തള്ളിവിടുന്ന അവസ്ഥയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ കൃത്യമായ ബോധവല്‍ക്കരണം ആവശ്യമാണ്. ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഇന്റര്‍നെറ്റ് ഒഴിവാക്കി മുന്നോട്ടുപോകാനാവില്ല. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വരുമ്പോള്‍ തെറ്റാണെന്ന് അറിയിച്ചാല്‍ പോലും പിന്‍വലിക്കാതിരിക്കുന്നത് ഔചിത്യമല്ല. ഇതൂമൂലം നിരപരാധികള്‍ വേട്ടയാടപ്പെടുകയാണ്.ഇക്കാര്യത്തില്‍ സമൂഹ മാധ്യമ മേധാവികള്‍ ശ്രദ്ധിക്കണം- മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് മേധാവി അനില്‍ കാന്ത്, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, ബച്പന്‍ ബചാവോ ആന്തോളന്‍ സിഇഒ രജനി സേഖ്രി സിബല്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, ദക്ഷിണ മേഖലാ ഐജി പി.പ്രകാശ്, ഡിഐജി ആര്‍.നിശാന്തിനി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, മെറ്റാ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി വിജയന്‍ പമാരതി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…