Home Uncategorized സര്‍വകലാശാല നിയമ ഭേദഗതി ബില്ല്; പ്രോ വൈസ് ചാന്‍സിലര്‍ നിയമനത്തിന് യോഗ്യതയില്‍ ഇളവ് വരുത്താന്‍ നീക്കം

സര്‍വകലാശാല നിയമ ഭേദഗതി ബില്ല്; പ്രോ വൈസ് ചാന്‍സിലര്‍ നിയമനത്തിന് യോഗ്യതയില്‍ ഇളവ് വരുത്താന്‍ നീക്കം

2
0

 

സര്‍വകലാശാലകളില്‍ പ്രോ വൈസ് ചാന്‍സിലര്‍ നിയമനത്തിന് യോഗ്യതയില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ നീക്കം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട സര്‍വകലാശാല നിയമ ഭേദഗതി ബില്ലില്‍ ഇളവ് വരുത്താനാണ് ആലോചന. അസോസിയേറ്റ് പ്രൊഫസര്‍മാര്‍ക്കും പ്രോ വിസി ആകാന്‍ കഴിയുന്ന നിലയിലാണ് ഇളവ് നല്‍കാന്‍ ഒരുങ്ങുന്നത്.
വൈസ് ചാന്‍സിലര്‍മാരുടെ അധികാരം ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കാനുള്ള സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലില്‍ നിയമസഭ സബ്ജറ്റ് കമ്മിറ്റി യ്ക്ക് വിട്ടിരുന്നു. പിന്നാലെയാണ് പ്രോ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ യോഗ്യത ഇളവു നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതോടെ സബ്ജറ്റ് കമ്മിറ്റിക്ക് മുന്നില്‍ തന്നെ പിവിസി നിയമനത്തില്‍ യോഗ്യത ള്ളവ് സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയായി നല്‍കി. ഇത് പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍മാര്‍ക്കും ഇനി മുതല്‍ പ്രോ വൈസ് ചാന്‍സിലര്‍ ആകാം.
ബില്ലില്‍ പി വി സി നിയമനത്തിന് പ്രൊഫസര്‍ അല്ലെങ്കില്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നതായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചിരുന്ന യോഗ്യത. പുതിയ ബില്ല് പ്രകാരം വൈസ് ചാന്‍സലര്‍ക്കുണ്ടായിരുന്ന പല അധികാരങ്ങളും പ്രോ വൈസ് ചാന്‍സലര്‍ക്ക് ലഭിക്കും. ഈ സാഹചര്യത്തിലാണ് കുറഞ്ഞ യോഗ്യതയുള്ള അധ്യാപകര്‍ക്കും PVC യാകാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുന്നത്.
അതേ സമയം PVC യ്ക്ക് താഴെയുള്ള പോസ്റ്റുകളായ രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍ എന്നീ പോസ്റ്റുകളില്‍ നിയമനം ലഭിക്കാന്‍ പ്രൊഫസര്‍ തസ്തികയാണ് അടിസ്ഥാന യോഗ്യത. ഇടത് അധ്യാപക സംഘടനക്കാര്‍ക്ക് വേണ്ടിയാണ് യോഗ്യതയില്‍ ഇളവ് വരുത്തിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here