ഖത്തര്‍: ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകനും ചന്ദ്രിക മുന്‍ ലേഖകനുമായ പി എ മുബാറക്ക് (66) നിര്യാതനായി. ദോഹയില്‍ വെള്ളിയാഴ്ച രാത്രി 11നായിരുന്നു മരണം. ഖബറടക്കം ശനിയാഴ്ച വൈകിട്ട് ഖത്തറില്‍.കൊവിഡാനന്തര രോഗത്തെ തുടര്‍ന്ന് ഖത്തര്‍ ഹമദ് ആശുപത്രിയില്‍ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ചന്ദിക ദിനപ്പത്രം കൊച്ചി, ഖത്തര്‍ മുന്‍ ലേഖകനും ഖത്തര്‍ കെഎംസിസി മുന്‍ സെക്രട്ടറിയുമായിരുന്നു. ഖത്തര്‍ വാണിജ്യമന്ത്ര്യാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനാണ്. പ്രവാസി സെക്രട്ടറി,ഖത്തര്‍ കെഎംസിസി സൗത്ത് സോണ്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു.ചന്ദിക ദിനപ്പത്രം കൊച്ചി സ്റ്റാഫ്

റിപ്പോര്‍ട്ടറും മുസ്ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹിയുമായിരുന്ന ആലുവ സ്വദേശി പരേതനായ പി എ അബ്ദുറഹ്മാന്‍ കുട്ടിയുടെയും മുവാറ്റുപുഴ പട്ടിലായി കുടിയില്‍ പരേതയായ എ ജെ ഫാത്തിമയുടേയും മകനാണ് മുബാറക്ക്.എറണാകുളം പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയും ചന്ദിക ദിനപ്പത്രം ന്യൂസ് എഡിറ്ററുമായ സഹോദരന്‍ പി എ മെഹ്ബൂബ് കഴിഞ്ഞ ദിവസം ദോഹയില്‍ എത്തിയിട്ടുണ്ട്.ഭാര്യ നജിയ മുബാറക്ക് കൊവിഡ് ചികിത്സക്കിടെ ഖത്തറില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് മരണപ്പെട്ടു.മക്കള്‍: എന്‍ജിനീയര്‍മാരായ നാദിയ (ദുബൈ), ഫാത്തിമ (ഖത്തര്‍). മരുമക്കള്‍: ഷമീന്‍ (ഇത്തിസലാത്ത്, ദുബൈ), പര്‍വേശ് (ഖത്തര്‍ ഫൗണ്ടേഷന്‍). സഹോദരങ്ങള്‍: ലത്തീഫ്, മെഹ്ബൂബ്, അഹമ്മദ്, ആമിന സെയ്തു, സുഹറ ജലാല്‍, നിസാഅലി, റസിയ കുട്ടി കമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…