‘സി
പിഐഎമ്മിനോട് സഹതാപമാണ്, രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും’; രമേശ് ചെന്നിത്തല
സിപിഐഎം വര്‍ഗീയ കോമരങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. രണ്ട് പത്രങ്ങളില്‍ പരസ്യം കൊടുത്തുകൊണ്ട് വര്‍ഗീയ പ്രീണനമാണ് നടത്തിയത്.
സിപിഐഎം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയായിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സിപിഐഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഐഎം ബിജെപി അന്തര്‍ധാര കേരളത്തില്‍ പ്രകടമാണ്. ഇവരുടെ വര്‍ഗീയ കളി ജനങ്ങള്‍ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ല. വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
മുസ്ലിം ലീഗിനെതിരായ മുഹമ്മദ് റിയാസിന്റെ വിമര്‍ശനത്തിനോടും ചെന്നിത്തല പ്രതികരിച്ചു. റിയാസ് പാണക്കാട് തങ്ങള്‍മാരെ പഠിപ്പിക്കേണ്ട. കേരളത്തില്‍ മതസൗഹാര്‍ദ്ദം സൂക്ഷിക്കാന്‍ പ്രയത്‌നിക്കുന്ന നേതൃത്വം ആണ് പാണക്കാട് കുടുംബം. ഇവരെ ഇകഴ്ത്തി കാണിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Home Breaking News ‘സിപിഐഎമ്മിനോട് സഹതാപമാണ്, രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും’; രമേശ് ചെന്നിത്തല





