Home Cinema സീരിയൽബിഗ് ബോസ് താരം പ്രദീപ് ചന്ദ്രൻ വിവാഹിതനായി

സീരിയൽബിഗ് ബോസ് താരം പ്രദീപ് ചന്ദ്രൻ വിവാഹിതനായി

1
0

തിരുവനന്തപുരം: സീരിയൽ താരവും മലയാളം ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയുമായിരുന്ന പ്രദീപ് ചന്ദ്രൻ വിവാഹിതനായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയുമായ അനുപമയാണ് വധു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തിരുവനന്തപുരത്ത് വച്ച് എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗ്രഹങ്ങൾ മാറ്റിവെയ്ക്കുകയാണെന്ന് പ്രദീപ് നേരത്തെ പറഞ്ഞിരുന്നു. വിദേശത്തുള്ള സഹോദരന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ സങ്കടവും പ്രദീപ് കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിരുന്നു.
ദൂരദർശനിലെ താഴ്‌വാര പക്ഷികളിലൂടെ അഭിനയ രംഗത്തെത്തിയ പ്രദീപ് പിന്നീട് കുഞ്ഞാലി മരയ്ക്കാർ, കറുത്ത മുത്ത് എന്നീ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചു. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്‌സിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചു. മലയാളം ബിഗ് ബോസ് ഷോയുടെ സീസൺ 2 വിൽ മത്സരാർഥിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here