Home Trivandrum സെക്രട്ടറിയേറ്റില്‍ കോവിഡ് രൂക്ഷം; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം

സെക്രട്ടറിയേറ്റില്‍ കോവിഡ് രൂക്ഷം; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം

1
0

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് രൂ​ക്ഷം; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കോവിഡ് വ്യാപനം രൂക്ഷം. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഉള്‍പ്പെടെ ഓഫീസുകളിലെ 72 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വനംമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം താല്‍ക്കാലികമായി അടച്ചിരുന്നു. വനം, ദേവസ്വം, ആരോഗ്യം ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസ് ജീവനക്കാര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേര്‍ക്കും രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ലൈബ്രറി അടച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ ധാരാളം ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതായിട്ടുണ്ട്. ജീവനക്കാരിലെ കോവിഡ് വ്യാപനം ഫയല്‍ നീക്കം കാര്യമായി ബാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here