Home Uncategorized സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍, പക്ഷേ; ശിവശങ്കറിന്റെ പേര് പറയാതെ പരാമര്‍ശിച്ച് പിണറായി

സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍, പക്ഷേ; ശിവശങ്കറിന്റെ പേര് പറയാതെ പരാമര്‍ശിച്ച് പിണറായി

1
0

 

dyfi startup festival CM Pinarayi mentioned the official who played a major role in the development of startups without mentioning M Sivashankar's name

 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ പേര് പറയാതെ പരാമര്‍ശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്റെ മികവ് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ പേര് പറയാതെ പരാമര്‍ശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്റെ മികവ് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗര്‍ബല്യത്തിന്റെ പേരില്‍ അദ്ദേഹം വലിയ വേട്ടയാടല്‍ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 2023-2024 കാലഘട്ടത്തില്‍ കേരളത്തില്‍ 254 ശതമാനം വളര്‍ച്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദേശീയ ശരാശരി 44 ശതമാനമായിരിക്കെയാണ് കേരളത്തിന്റെ ഈ ഞെട്ടം. ഇത് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ എന്തൊരു പുകിലാണ് ഉണ്ടായതെന്നും ശശി തരൂരുമായി ബന്ധപ്പെട്ട വിവാദം സൂചിപ്പിച്ചുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here