
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഗവണ്‍മെന്റ് നേരത്തെ അംഗീകരിച്ചതാണെന്നും ബുധനാഴ്ച ചേരുന്ന എല്‍ ഡി എഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ചര്‍ച്ചയക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ല. മുഖ്യമന്ത്രിയും ഞാനും ആയിട്ടുള്ള ചര്‍ച്ചയാണ് നടന്നതെന്നും മന്ത്രി വ്യക്തമാക്കി.ബസ് ചാര്‍ജ് വര്‍ധന എങ്ങനെ വേണം എപ്പോള്‍ വേണം എന്നതിനെ കുറിച്ചുള്ള തീരുമാനം വൈകുന്നതിലാണ് ഈയൊരു താമസം. ആ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം എടുത്തില്ല. അതിന് തീരുമാനം ഉണ്ടാകുമ്പോള്‍ ബസ് ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.അതേസമയം നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസ് സമരംപിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിന്‍വലിച്ചത്.







