കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്‌ഐആർ തയാറാക്കി. മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്‌ന സുരേഷും ഒന്നും രണ്ടും പ്രതികളാണ്. കൊച്ചി സ്വദേശിയായ ഇപ്പോൾ വിദേശത്തുള്ള ഫൈസൽ ഫരീദാണു മൂന്നാം പ്രതി. ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് എഫ്‌ഐആർ പറയുന്നു. സ്വപ്‌ന സുരേഷിന്റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ നാലാംപ്രതിയാണ്.
ഫൈസൽ ഫരീദാണ് സ്വർണം കോൺസുലേറ്റിന്റെ വിലാസത്തിൽ കാർഗോയായി അയച്ചതെന്ന് സരിത് മൊഴി നൽകിയിട്ടുണ്ട്.
യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകൾ ചുമത്തിയാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തത്. ഭീകരപ്രവർത്തനത്തിനായി ആളുകളെ ചേർക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങൾക്ക് ചുമത്തുന്ന വകുപ്പുകളാണിത്. സ്വർണക്കടത്തിൽനിന്നു ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്.
എൻഐഎ കേസുകളിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എൻഐഎ കോടതികളാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. സ്വപ്‌നയ്ക്ക് എൻഐഎയുടെ എഫ്‌ഐആറിന്റെ പകർപ്പ് നൽകാനും കോടതി നിർദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കള്ളക്കടത്തും കസ്റ്റംസ് നടപടികളും അടക്കമുള്ള കാര്യങ്ങളിൽ വന്ന നിയമലംഘനങ്ങളെല്ലാം കസ്റ്റംസ് തന്നെയാകും അന്വേഷിക്കുക.
അതേസമയം കേരളത്തിലേക്ക് സ്വർണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിൽ അല്ലെന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാർഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിനോട് യു.എ.ഇക്ക് യോജിപ്പില്ല. ഇതിലുള്ള അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായും റിപ്പോർട്ട് ഉണ്ട്.
വമ്പൻ സ്രാവുകൾ വേറെയും ഈ കേസിലുൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇവരെ സ്വപ്‌ന അറിയുമോ, അതോ ഇവരെ മുൻനിർത്തി കളിച്ചതാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി തെളിയേണ്ടത്. അതിന് സ്വപ്‌നയെ ചോദ്യം ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല.
ഫൈസൽ ഫരീദിനെക്കുറിച്ച് ഇപ്പോൾ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാൾ കൊച്ചി സ്വദേശിയാണെന്നും, അതല്ല കോഴിക്കോട്ടുകാരനാണെന്നും പറയപ്പെടുന്നുണ്ട്. സ്വർണക്കടത്തുകാർക്കിടയിൽ തന്നെ പുതുതായി കേൾക്കുന്ന പേരാണ് ഫൈസലിന്റേത്. ഇയാളുമായി ബന്ധപ്പെട്ട് കേരളത്തിൽ മൂന്ന് പേരാണ് പ്രവർത്തിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
ആലുവ സ്വദേശിയായ സലിം എന്നയാളാണ് ഫൈസലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അജ്ഞതാൻ. മുമ്പും സംസ്ഥാനത്തേക്ക് വൻതോതിൽ സ്വർണം കടത്തുന്നതിൽ സലീം നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ ഇയാളെ കുറിച്ച് മറ്റ് വിവരങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
ഫൈസൽ സ്വർണമെത്തിക്കുന്നത് മാഹിക്കാരനായ മുഹമ്മദ് ഫയാസിലേക്കാണ്. ഇയാൾ ഇപ്പോൾ ദുബായിലാണെന്ന് സൂചനയുണ്ട്. 2017ൽ നെടുമ്പാശ്ശേരിയിൽ 20 കിലോ സ്വർണം പിടിച്ച കേസിൽ മുഖ്യപ്രതിയായിരുന്നു ഫയാസ്.
Home Latest News in Kerala സ്വർണക്കടത്ത് കേസ് ; എൻഐഎ എഫ്‌ഐആർ തയാറാക്കി, സരിതും സ്വപ്‌നയും ഒന്നും രണ്ടും പ്രതികൾച സന്ദീപ്...








