Home Breaking News സ്വർണക്കടത്ത്; മുഖ്യമന്ത്രിയോട് വീണ്ടും രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ

സ്വർണക്കടത്ത്; മുഖ്യമന്ത്രിയോട് വീണ്ടും രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ

2
0

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മാസവും സമാനമായ ചോദ്യാവലിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

1. പ്രിൻസിപ്പൽ സെക്രട്ടറിയായി നിഴൽ പോലെ കൂടെ ഉണ്ടായിരുന്നിട്ടും ശിവശങ്കറിന്റെ സ്വർണക്കടത്ത് ബന്ധം മുഖ്യമന്ത്രി അറിയാഞ്ഞതെന്ത്? അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ?
2. സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിയുന്നില്ലേ?
3. മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് വിദേശ കോൺസുലേറ്റുമായുള്ള ഇടപാടും അറിഞ്ഞില്ലേ?
4. ശിവശങ്കറിന്റെ ദുരൂഹമായ കൺസൾട്ടൻസി കരാറുകൾ ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും മുഖ്യമന്ത്രി എന്തിനാണ് അവയെയൊക്കെ ന്യായീകരിക്കാൻ തയാറായത്?
5. കൺസൾട്ടൻസി തട്ടിപ്പും പിൻവാതിൽ നിയമനവും ഒരു സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തു കൊണ്ട്?
6. സ്വർണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജൻസികൾ അറിയാതിരുന്നതാണോ, അതോ അവരുടെ വായ് മൂടിക്കെട്ടിയതോ?
7. സ്വർണക്കടത്തിനെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നോ?
8. സർക്കാർ സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വൻതോതിൽ വ്യതിചലിച്ചതിനെപ്പറ്റി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഞാൻ നൽകിയ കത്തിന് മറുപടി നൽകുന്നതിൽ നിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയെ തടഞ്ഞത് എന്തിന്?
9. സ്വർണക്കടത്തിൽ അത്യപൂർവ സാഹചര്യമുണ്ടായിട്ടും അതിനെപ്പറ്റി ചർച്ച ചെയ്യാൻ ഇടതു മുന്നണി യോഗം ചേരുന്നതിനെ തടസപ്പെടുത്തുന്നത് എന്തു കൊണ്ട്?
10 . പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തയാറാകാത്തതെന്ത്?

LEAVE A REPLY

Please enter your comment!
Please enter your name here