പാലക്കാട്: സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കൺവർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാർ പറഞ്ഞു. രണ്ടു പേരേ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിൽ വനം വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈതച്ചക്ക തോട്ടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മണ്ണാർക്കാട് തിരുവിഴാംകുന്ന് വനമേഖലയിലാണ് 15 വയസ്സുള്ള പിടിയാന ചെരിഞ്ഞത്. സ്‌ഫോടകവസ്തു അടങ്ങിയ പൈനാപ്പിൾ തിന്നപ്പോൾ പൊട്ടിത്തെറിച്ചു മേൽത്താടിയും കീഴ്ത്താടിയും തകർന്നു. മുറിവു പഴുത്തതോടെ തീറ്റയെടുക്കാൻ പോലും കഴിയാതെ കാട്ടാന പുഴയിൽ മുഖം താഴ്ത്തി നിൽക്കുകയായിരുന്നു. മെയ് 23നു പുഴയിൽ ആനയെ കണ്ട വനം ഉദ്യോഗസ്ഥർ കാട്ടിലേക്കു തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും പോയില്ല. കരയിലെത്തിച്ചു ചികിത്സ നൽകാൻ 2 കുങ്കിയാനകളെ എത്തിച്ചെങ്കിലും 27ന് ഉച്ചയോടെ ആന ചെരിയുകയായിരുന്നു.
Home Breaking News സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചു





