Home Uncategorized 2,000 രൂപ വരെയുള്ള UPI ഇടപാടുകള്‍; പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം; ചെറുകിട വ്യാപാരികള്‍ക്ക് ഇന്‍സന്റ്റീവ്

2,000 രൂപ വരെയുള്ള UPI ഇടപാടുകള്‍; പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം; ചെറുകിട വ്യാപാരികള്‍ക്ക് ഇന്‍സന്റ്റീവ്

10
0

 

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 1,500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ചെറുകിട വ്യപാരികള്‍ക്ക് 0.15% നിരക്കിലാണ് ആനുകൂല്യം നല്‍കുന്നത്. സാധാരണക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും സഹായകരമാകുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുനത്തിന്റെ ഭാഗമായാണ് നീക്കം
വന്‍കിട വ്യാപാരികള്‍ക്കും 2000ന് മുകളിലുള്ള ഇടപാടുകള്‍ക്കും ആനുകൂല്യം ലഭിക്കില്ല. ഉപഭോക്താക്കള്‍ക്ക്, അധിക നിരക്കുകളൊന്നുമില്ലാതെ ദൈനംദിന വാങ്ങലുകള്‍ക്ക് UPI ഉപയോഗിക്കുന്നത് തുടരാം എന്നാണ് ഇതിനര്‍ത്ഥം.റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന പദ്ധതി ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.
സാധാരണക്കാര്‍ക്ക് യാതൊരു ചെലവുമില്ലാതെ തടസ്സമില്ലാത്ത യുപിഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. പദ്ധതി വഴി കൂടുതല്‍ ചെറുകിട വ്യാപാരികളെ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഭീം-യുപിഐയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഇന്‍സന്റീവ് 3,268 കോടി രൂപയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here