Home Kerala ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

1
0

ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ നാല് ഷട്ടറുകളും തുറന്നു. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. നാല് ഷട്ടറുകളും 80 സെന്റീമീറ്റർ വീതമാണ് ഇന്ന് രാവിലെ അഞ്ചു മണിയോടെ തുറന്നത്.. അഞ്ച് മുതൽ ആറു മണിക്കൂറുകൾക്കുള്ളിൽ വെള്ളം ആലുവയിലെത്തും. ഇതേതുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നേക്കുമെന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. 2013 ൽ 900 ഘന മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.

അണക്കെട്ടിന്റെ സംഭരണശേഷി 169 മീറ്ററാണ്. കനത്തമഴയും നീരൊഴുക്കും തുടരുന്നതിനാൽ ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. 164 ക്യുബിക് എന്ന തോതിൽ ജലമാണ് ഇപ്പോൾ ഒഴുക്കുന്നത്.

നീരൊഴുക്ക് ശക്തമായതോടെ മലമ്പുഴ, പീച്ചി അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ, കക്കയം, പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളുടെ ഷട്ടറുകളും ഉയർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here