കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയ കേസില്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ പി സി ജോര്‍ജിനും സ്വപ്‌ന സുരേഷിനുമെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.മുഖ്യമന്ത്രിക്കെതിരായ പരാതിപിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുള്ളതായി സ്വപ്‌ന പറഞ്ഞു. ഇന്ന് 10 മണിക്കകം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്‌ന പറയുന്നു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 153 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ സ്വപ്‌ന ഒന്നാം പ്രതിയും പി സി ജോര്‍ജ് രണ്ടാം പ്രതിയുമാണ്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ കള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നതെന്ന് ജലീല്‍ പരാതിയില്‍ പറഞ്ഞിരുന്നു.





