Home Kerala കുടിവെള്ള പൈപ്പിടാന്‍ റോഡ് പൊളിച്ചു കുഴിയില്‍ച്ചാടി യാത്രകാര്‍

കുടിവെള്ള പൈപ്പിടാന്‍ റോഡ് പൊളിച്ചു കുഴിയില്‍ച്ചാടി യാത്രകാര്‍

1
0

കുടിവെള്ള പൈപ്പിടാൻ റോഡ് പൊളിച്ചു കുഴിയിൽച്ചാടി വഴിയാത്രികർ

കുറവിലങ്ങാട്: കുടിവെള്ള പൈപ്പിടാന്‍ വെട്ടിയ ഓട കൃത്യമായി മൂടാത്തതിനാല്‍ വഴിയാത്രികര്‍ അപകടത്തില്‍പ്പെടുന്നു. പള്ളിക്കവല-മുണ്ടന്‍വരമ്പ്-ഇലക്കാട് റോഡില്‍ യാത്രചെയ്യുന്നവരാണ് കുഴിയില്‍ വീഴുന്നത്. കഴിഞ്ഞ ദിവസമാണ് വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചത്. ഇതോടെ റോഡ് തകര്‍ന്ന് തരിപ്പണമായി. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി വാഹനങ്ങള്‍ കുഴികളില്‍ വീണു. നരിവേലി കവല മുതല്‍ ചിറകണ്ടം പാലം വരെയുള്ള മിക്കയിടങ്ങളിലും മൂന്നടിവരെ ആഴത്തില്‍ കിടങ്ങുകള്‍ രൂപപ്പെട്ടു. ശക്തമായ മഴപെയ്ത സമയത്താണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴലിടുന്നതിനായി ഓട താഴ്ത്തിയത്. കുത്തനെ കയറ്റിറക്കമുള്ള റോഡില്‍ മണ്ണുമാന്തിയതുമൂലം കനത്ത മഴയില്‍ മണ്ണ് മുഴുവന്‍ ഒലിച്ചുപോയി. ചില വീടുകളുടെ മുറ്റം ഒരടി കനത്തില്‍ മണ്ണ് വന്നു മൂടി. വാഹനങ്ങള്‍ പരസ്പരം വഴികൊടുത്താല്‍ കുഴിയില്‍ വീഴുമെന്ന അവസ്ഥയാണ്. ചിലയിടങ്ങളില്‍ മിച്ചമായി വീതിയുണ്ടായിട്ടും ടാറിങ്ങിനോട് ചേര്‍ന്ന് കുഴിയെടുത്തതും അപകടത്തിനിടയാക്കുന്നു. മൂന്നടിവരെ ആഴത്തിലുള്ള കുഴികള്‍ റോഡിനോട് ചേര്‍ന്ന് പലയിടങ്ങളിലും കാണാം.ഇലക്കാട് ഭാഗത്തേക്കും കോഴാ ഭാഗത്തേക്കുള്ള ഉപറോഡായും ഉപയോഗിക്കുന്ന വഴിയാണിത്. തിരക്കേറിയ സമയത്ത് അപകടസാധ്യത കൂടുതലാണ്.ജലജീവന്‍ മിഷന്റെ ഭാഗമായുള്ള വിതരണക്കുഴല്‍ ഇടുന്ന ജോലിയാണ് വാട്ടര്‍ അതോറിറ്റി നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here