
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പാല എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. മുംബൈ വ്യവസായി ദിനേശ് മേനോനാണ് കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.15 കോടി രൂപ തട്ടിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ദിനേശിന്റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി നേരത്തെ മാണി സി കാപ്പനെതിരെ കേസെടുത്തതിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.









