Home Breaking News 34 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

34 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

6
0

തിരൂര്‍: വില്‍പനക്കായി ഓട്ടോയില്‍ കടത്തിയ മദ്യവുമായി നടുവട്ടം സ്വദേശി സുരേഷിനെ (45) തിരൂര്‍ എക്‌സൈസ് പിടികൂടി.കെ.എല്‍ 10 എസ്. 0104 നമ്ബര്‍ ഓട്ടോയും അതില്‍ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായാണ് പ്രതിയെ എക്‌സൈസ് പിടികൂടിയത്.എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് പ്രിവന്റിവ് ഓഫിസര്‍ എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രിവന്റിവ് ഓഫിസര്‍ കെ. പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ. സമേഷ്, എസ്. കണ്ണന്‍, ഡ്രൈവര്‍ എം. പ്രമോദ് എന്നിവരും പരിശോധനയില്‍ പങ്കാളികളായിരുന്നു.തുടര്‍നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലുകളും കുറ്റിപ്പുറം റേഞ്ച് ഓഫിസില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here