മൊഹാലി: ഓസ്ട്രേലിക്കെതിരെയുള്ള നാലാം ഏകദിനം തോറ്റതോടെ മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ് ഇന്ത്യയ്ക്ക്. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആദ്യ ബാറ്റ് ചെയ്തിട്ട് ഇന്ത്യ 350 റണ്‍സോ അതില്‍ അധികമോ നേടിയതിനു ശേഷം പരാജയപ്പെടുന്നത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സ് 14 പന്ത് ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ മറികടന്നിരുന്നു. ഓസ്ട്രേലിന്‍ നിരയില്‍ സെഞ്ചുറി നേടിയ പീറ്റര്‍ ഹാന്‍ഡ്സ്‌കോംന്പും 91 റണ്‍സ് എടുത്ത ഖവാജയും, 43 പന്തില്‍ 84 റണ്‍സ് അടിച്ചെടുത്ത ആഷ്ടണ്‍ ടാര്‍ണറുമാണ് ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി 143 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ പ്രകടനവും 95 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ പ്രകടനവുമാണ് സ്‌കോര്‍ 358 എത്തിച്ചത്.
ഇതിനു പുറമെ 2012ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ വെച്ച് നടന്ന ഒരു സീരിസില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ ഇന്ത്യ പരാജയപ്പെടുന്നത്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍സ് ചേസ് കൂടിയാണ് ഇന്ത്യക്കെതിരെയുള്ള ഈ പ്രകടനം. നേരത്തെ 2011ല്‍ ഇംഗ്ലണ്ടിനെതിരെ പിന്തുടര്‍ന്ന് ജയിച്ച 334 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള മികച്ച ചേസ്. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്ബര 2-2ന് സമനിലയിലാക്കാനും ഓസ്ട്രേലിയക്കായി.







