Home Breaking News മാളവികയും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ടീസര്‍ പുറത്തിറങ്ങി

മാളവികയും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ടീസര്‍ പുറത്തിറങ്ങി

2
0

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്‍വിന്‍ ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി.ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവപരിചയവുമായാണ് ആല്‍വിന്‍ ഹെന്റി ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.യുവനിരയിലെ ശ്രദ്ധേയരായ നടന്‍ മാത്യു തോമസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്. പൂവാര്‍ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here