Home Breaking News ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു

ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു

1
0

 

 

മലയാളത്തിലെ പുതുതലമുറ നടന്മാരില്‍ രാജ്യമെമ്ബാടും അറിയപ്പെടുന്നതാരമാണ് ഫഹദ് ഫാസില്‍. തെലുങ്ക് ചിത്രം പുഷ്പ, തമിഴ് ചിത്രം വിക്രം എന്നിവയുടെ റിലീസിന് മുമ്ബ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഒടിടി മലയാളം ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ നേടിയിരുന്നു.എന്നാല്‍ പുഷ്പയുടെയും വിക്രത്തിന്റെയും വന്‍ വിജയത്തോടെ ആ ജനപ്രീതി വര്‍ദ്ധിച്ചു. തെലുങ്കിനും തമിഴിനും ശേഷം ഫഹദ് ഫാസില്‍ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ തിരക്കഥയില്‍ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ മലയാള ചിത്രമായ ധൂമത്തിലും ഫഹദ് തന്നെയാണ് നായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here