Home Uncategorized ഗുരുവായൂര്‍ റയില്‍വേ സ്റ്റേഷന്‍ അണുവിമുക്തമാക്കി

ഗുരുവായൂര്‍ റയില്‍വേ സ്റ്റേഷന്‍ അണുവിമുക്തമാക്കി

2
0

ഗുരുവായൂര്‍: ഫയര്‍ ആന്റ് റെസ്‌ക്യൂവിന് കീഴില്‍ സജ്ജമാക്കിയ സിവില്‍ ഡിഫെന്‍സ് ദുരന്തനിവാരണ സേന ഗുരുവായൂര്‍ റയില്‍വേ സ്റ്റേഷന്‍ അണുവിമുക്തമാക്കി.
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നഗരമൊട്ടാകെ അണുവിമുക്തമാക്കുന്നത്. കൊറോണ എന്ന മഹാമാരിയെ തടയുന്നതിനായി ഫയര്‍ ആന്‍ഡ് റസ്‌ക്യു നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനത്തിന് സേനയും മുന്നിട്ടിറങ്ങി. ആദ്യ ചുവടായി ഇന്നലെ ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനും പരിസരവും വൃത്തിയാക്കി.
സ്റ്റേഷനും പരിസരവും അണുനാശിനിയായ ഹൈപ്പോ ക്ലോറൈറ്റ് ലായിനി ഉപയോഗിച്ചാണ് ശുചിയാക്കിയത്. ഫസ്റ്റ് റസ്‌പോണ്‍സ് വെഹിക്കിളില്‍ (എഫ്ആര്‍വി) കൊണ്ട് വന്ന ലായനി വാട്ടര്‍ മിസ്റ്റിലൂടെ തളിച്ചു. ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ സീനിയര്‍ ഓഫീസര്‍ വിനുരാജാണ് ശുചിയാക്കലിന് നേതൃത്വം നല്‍കിയത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിമോദ്, സാജിന്‍, ഡ്രൈവര്‍ രജികുമാര്‍ എന്നിവരും ദുരന്തനിവാരണ സേനയിലെ അംഗങ്ങളും ചേര്‍ന്നാണ് അണുവിമുക്തമാക്കിയത്.
പ്രളയം, വൈറസ്, തീപിടുത്തം പോലുള്ള ദുരന്തങ്ങള്‍ നേരിടാന്‍ വേണ്ടിയാണ് കേരള സര്‍ക്കാര്‍ സിവില്‍ ഡിഫെന്‍സ് ആര്‍മി രൂപീകരിച്ചത്. ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം 2019 ഡിസംബറില്‍ ആരംഭിച്ച മുപ്പത് അംഗങ്ങളടങ്ങുന്ന ദുരന്തനിവാരണ സേന ഫെബ്രുവരി മാസമാണ് ട്രെയിനിങ് പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here