ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ സമ്പര്‍ണ്ണ അഴിച്ചുപണി വേണ്ടിവരുമെന്ന് അറിയിപ്പ് വന്നതിന് പിന്നാലെ 200ലധികം ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. നിലവില്‍ 28 ശതമാനം നികുതി ഈടാക്കുന്ന 80 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി കുറയ്ക്കുമെന്നാണ് ജിഎസ്ടി കൗണ്‍സിലിലെ അംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര റവന്യൂ സെക്രട്ടറി ഹശ്മുഖ് അദിയ ഇത്തരമൊരു അഭിപ്രായം അവതരിപ്പിച്ചിരിക്കുന്നത്.
അസമിലെ ഗുവാഹത്തിയില്‍ വെള്ളിയാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കുകയാണ്. നിലവില്‍ 28 ശതമാനം നികുതി ഈടാക്കുന്ന 227 ഉല്‍പ്പന്നങ്ങളെ 18 ശതമാനത്തിലേക്ക് മാറ്റുമെന്ന് ജി.എസ്.ടി കൗണ്‍സില്‍ അംഗവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ 18 ശതമാനം നികുതി വാങ്ങുന്ന ചില ഉല്‍പ്പന്നങ്ങള്‍ 12 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നും ശുപാര്‍ശകള്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം നാളെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവും.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…










