Home Kerala തൊഴിൽ സുരക്ഷിതത്വം:  മെയ് മൂന്നിന് സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും മാധ്യമ പ്രവർത്തകർ  മാർച്ച് നടത്തും 

തൊഴിൽ സുരക്ഷിതത്വം:  മെയ് മൂന്നിന് സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും മാധ്യമ പ്രവർത്തകർ  മാർച്ച് നടത്തും 

6
0
തൊഴിൽ സുരക്ഷിതത്വം: 
മാധ്യമ പ്രവർത്തകർ  മെയ് മൂന്നിന് സെക്രട്ടറിയേറ്റിലേക്കും കലക് ട്രേറ്റു കളിലേക്കും  മാർച്ച് നടത്തും 
കൊച്ചി: മാധ്യമ പ്രവർത്തകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പ്രാദേശിക പത്ര പ്രവർത്തക ക്ഷേമനിധി നടപ്പിലാക്കാൻ സ്പെഷ്യൽ ഓഫീസറെ ഉടൻ നിയമിക്കുക, പെൻഷനും ആരോഗ്യ സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായ മെയ് മൂന്നിന് തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും ‘മാധ്യമ പ്രവർത്തക അവകാശ സംരക്ഷണ മാർച്ച്’ നടത്താൻ കൊച്ചിയിൽ ചേർന്ന കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡൻറ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിച്ചു. ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് മെമ്പർ യു. വിക്രമൻ, സെക്രട്ടറിമാരായ കെ.സി. സ്മിജൻ, സനിൽ അടൂർ, പ്രകാശൻ പയ്യന്നൂർ, വൈസ് പ്രസിഡന്റുമാരായ ജോഫി ചൊവ്വന്നൂർ, ജോഷി അറക്കൽ, ട്രഷറർ ഇ.എം. ബാബു, ഐ.ജെ.യു ദേശീയ സമിതി അംഗങ്ങളായ ഷാജി ഇടപ്പള്ളി, ശ്രീമൂലം മോഹൻദാസ്, ആഷിഖ് മണിയംകുളം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശശികുമാർ കൊല്ലം, അൻവർ എം. സാദത്ത്, വി. അജാമിളൻ, എം.എ. ഷാജി, ശ്രീനി ആലക്കോട്, വിവിധ ജില്ലാ ഭാരവാഹികളായ മണിവസന്തം ശ്രീകുമാർ, സുരേഷ് കുമാർ പോത്തൻകോട്, ജയകുമാർ, വർഗീസ് കൊച്ചുപറമ്പിൽ, നാരായണൻ ഉണ്ണി, രാധാകൃഷ്ണകുറുപ്പ്,  പി.ബി. തമ്പി, ബോബൻ ബി. കിഴക്കേത്തറ, ശശി പെരുമ്പടപ്പിൽ, അജീഷ് കർക്കിടകത്ത് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here