Home Breaking News മൂക്കും ചെവിയും മുറിച്ച നിലയില്‍ 11കാരൻ്റെ മൃതദേഹം; കൊലപാതകമെന്ന് അച്ഛനും പൊലീസും

മൂക്കും ചെവിയും മുറിച്ച നിലയില്‍ 11കാരൻ്റെ മൃതദേഹം; കൊലപാതകമെന്ന് അച്ഛനും പൊലീസും

8
0

ജയ്പൂര്‍: രാജസ്ഥാനില്‍ വികൃതമായ രൂപത്തില്‍ 11 കാരൻ്റെ മൃതദ്ദേഹം. ചെവിയും മൂക്കും മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആള്‍വാര്‍ നവാലി ഗ്രാമത്തിലാണ് സംഭവം. കുടുംബത്തിലെ ചിലര്‍ നരഹത്യ നടത്തിയതാണോ എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭി ച്ചിട്ടുണ്ട്.എങ്കിലും കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കാണാതായ കുട്ടിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ ബന്ധുക്കളില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് അച്ഛന്റെ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ മരണത്തില്‍ ചിലരുടെ പേര് വെളിപ്പെടുത്തിയ അച്ഛന്‍, മകനെ അവര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. പണത്തോടുള്ള ആര്‍ത്തിയാണ് ഇവരെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നും അച്ഛന്‍ പറയുന്നു. കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here