Home Breaking News കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയില്‍ ; കല്‍പ്പറ്റയില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി

കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയില്‍ ; കല്‍പ്പറ്റയില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി

3
0

കല്‍പ്പറ്റയില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയ്ക്ക്. പരാതി ഉയര്‍ന്നതോടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. കല്‍പ്പറ്റ മണ്ഡലം കണിയാമ്ബറ്റ പഞ്ചായത്തിലെ 54ാം നമ്ബര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. കല്‍പ്പറ്റയില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ താമരയ്ക്ക്‌വോട്ട് വീഴുന്നുവെന്ന് വോട്ട് ചെയ്യാനെത്തിയ മൂന്നുപേര്‍ പരാതിപ്പെട്ടതോടെ കളക്ട്രേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയാണ്.മൂന്ന് പേര്‍ കൈപ്പത്തിക്ക് വോട്ട് ചെയ്‌തെങ്കിലും രണ്ടെണ്ണം താമരയ്ക്കാണ് വിവി പാറ്റില്‍ കാണിച്ചതെന്നും മറ്റൊന്ന് ആന ചിഹ്നത്തിലും വീണുവെന്നും വോട്ട് ചെയ്യാനെത്തിയവര്‍ പറഞ്ഞു.വയനാട് ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ. എല്‍ജെഡി നേതാവ് എംവി ശ്രേയാംസ്‌കുമാറാണ് ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here