Home Latest News in Kerala മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

7
0

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജ് പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് രണ്ട് യുവാക്കള്‍ പിടിയിലായി.
മസാജ് പാര്‍ലറിന്റെ മറവിലാണ് ഇവര്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്നത്. സ്ഥാപനത്തിന്റെ മാനേജര്‍ വയനാട് മാനന്തവാടി സ്വദേശി പി.എസ് വിഷ്ണു(21), കസ്റ്റമറായി എത്തിയ മലപ്പുറം സ്വദേശി മെഹ്റൂഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശി ക്രിസ്റ്റി, തൃശൂര്‍ സ്വദേശി ഫിലിപ്പ്, ആലുവ സ്വദേശി ജെയ്ക് ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം നേരത്തെ അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ രക്ഷപെടുത്തി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. കോര്‍പറേഷന്റെ അനുമതിയില്ലാതെയാണ് കുതിരവട്ടത്ത് നാച്വറല്‍ വെല്‍നെസ് സ്പാ ആന്റ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഓണ്‍ലൈനില്‍ മസാജ് സെന്ററുകള്‍ തിരയുന്നവരുടെ നമ്പറുകള്‍ ശേഖരിച്ച് ഫോണില്‍ തിരികെ വിളിക്കുന്നതായിരുന്നു രീതി. പലയിടങ്ങളില്‍ നിന്ന് എത്തിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക വൈകൃതങ്ങളായിരുന്നു നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here