
കോട്ടയം : എം.സി.റോഡില്‍ ചൂട്ടുേവലി ജങ്ഷനില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. എസ്.എച്ച്. മൗണ്ട് സ്വദേശി ഷാജിക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8.30-നായിരുന്നു അപകടം.
വട്ടമ്മൂട് ഭാഗത്തുനിന്ന് വന്ന ബൈക്ക് എം.സി.റോഡിലേക്ക് കയറുമ്പോള്‍ കോട്ടയം ഭാഗത്തേക്ക് വന്ന വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഷാജി റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാരും വാന്‍ ഓടിച്ചിരുന്നയാളും ചേര്‍ന്നാണ് ഷാജിയെ ആശുപത്രിയില്‍ എത്തിച്ചത്.








