Home Latest News in Kerala കുടവട്ടൂരിലെ പാറമട; ഭയപ്പാടില്‍ ഗ്രാമം

കുടവട്ടൂരിലെ പാറമട; ഭയപ്പാടില്‍ ഗ്രാമം

2
0

അ​ണ​ക്കെ​ട്ടാ'​യി കു​ട​വ​ട്ടൂ​രി​ലെ പാ​റ​മ​ട; ഭ​യ​പ്പാ​ടി​ൽ ഗ്രാ​മം |  Kudavattoor quarry developed like dam locals worried | Madhyamam

ഓയൂര്‍: 400 അടിയോളം താഴ്ചയില്‍ ഖനനം നടത്തിയശേഷം ഉപേക്ഷിച്ച കുടവട്ടൂരിലെ പാറമടയിലെ വെള്ളക്കെട്ട് അണക്കെട്ടിന് സമാനമായതിനാല്‍ പ്രദേശവാസികള്‍ ഭയപ്പാടില്‍.ഇരുപത് വര്‍ഷത്തിലധികം ഖനനം നടത്തിയ ഈ പാറമടയില്‍ മൂന്ന് വര്‍ഷം മുമ്പാണ് ഖനനം നിര്‍ത്തിവെക്കാന്‍ നടപടിയുണ്ടായത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ പാറ ഖനനം നടന്ന പ്രദേശമാണ് കുടവട്ടൂര്‍ ക്വാറി. ഇവിടെ 150 ഓളം അനധികൃത ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉഗ്രസ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് 40 അടി താഴ്ചയില്‍ മാത്രമേ ഖനനം ചെയ്യാന്‍ പാടുള്ളൂവെന്ന നിയമം ലംഘിച്ച് 400 അടി താഴ്ചയില്‍ ഭീകരമായ രീതിയിലവണ് ഖനനം നടത്തിയിരുന്നത്.പാറമടകള്‍ക്കുള്ളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിന്റെ നിരപ്പ് ഉയര്‍ന്നുവരുന്നതാണ് നാട്ടുകാരെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്. ഏക്കര്‍ കണക്കിന് ഭൂമിയില്‍ അപകടകരമായ രീതിയില്‍ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. സമീപത്തായി നിരവധി വീടുകളാണുള്ളത്. ഓരോ തവണ ഉണ്ടാകുന്ന കനത്ത മഴയിലും 100 ല്‍ കൂടുതലുള്ള ക്വാറികളിലായി ജലം ഒരുപോലെ ഉയര്‍ന്ന് പൊങ്ങിയ നിലയിലാണ്.വെള്ളം കെട്ടിനില്‍ക്കുന്ന ക്വാറികളില്‍ ചില ഭാഗത്ത് പാറയില്‍ വിടവുകളുണ്ട്. ഇത് അപകട ഭീഷണിയാണെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here