Home Latest News in Kerala മലയോരമേഖലയില്‍ പ്രതിസന്ധിക്കാലം ; കര്‍ഷകര്‍ വലയുന്നു

മലയോരമേഖലയില്‍ പ്രതിസന്ധിക്കാലം ; കര്‍ഷകര്‍ വലയുന്നു

3
0

കുറ്റ്യാടി: പ്രകൃതിക്ഷോഭം, കാട്ടുമൃഗങ്ങളുടെ ശല്യം, വിളകളുടെ വിലക്കുറവും എന്നിവ മൂലം കര്‍ഷകര്‍ നട്ടം തിരിയുന്നു. മലയോരകാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഹ്രസ്വ ദീര്‍ഘകാല വിളകള്‍ സമയാസമയങ്ങളില്‍ വിളവ് എടുക്കാന്‍ പറ്റാതാവുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങളുടെ ഫലമായ അത്യുഷ്ണവും അതിവര്‍ഷവും ഉല്‍പാദനത്തെ സാരമായി ബാധിച്ചു. ഇത്തരത്തിലുള്ള പ്രതിസന്ധികളും വെല്ലുവിളികളും കുടിയേറ്റ കാലത്തുപോലും കര്‍ഷകര്‍ നേരിട്ടിട്ടില്ല. ജീവിതമാര്‍ഗങ്ങള്‍ ഒന്നൊന്നായി അടഞ്ഞ്, കുടിയേറ്റ ജനത അതിജീവനത്തിനായി വിഷമിക്കുകയാണ്. ഉരുള്‍പൊട്ടലും മലയിടിച്ചിലുംവഴി ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി നശിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാവിലുംപാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ ഏക്കര്‍ കണക്കിനു കൃഷിഭൂമികളില്‍ കല്ലും മണ്ണും വന്നിടഞ്ഞു കിടക്കുകയാണ്. മണ്ടപോയ തെങ്ങുകളും മഞ്ഞളിപ്പ് ബാധിച്ച കമുകുകളും വരണ്ടുണങ്ങിയ നെല്‍പാടങ്ങളും ചീഞ്ഞ് നശിച്ച കുരുമുളക്, വാഴ, ഇഞ്ചി, തേയില, ഏലം, ജാതി തുടങ്ങിയ കൃഷികളും കര്‍ഷകനെ ദാരിദ്ര്യത്തിലേക്കും കടബാധ്യതകളിലേക്ക് എത്തിച്ചിരിക്കുകയാണ്. പ്രധാനവരുമാന മാര്‍ഗമായിരുന്ന റബറിന്റെ ഉല്‍്പാദനവും ഗണ്യമായി കുറഞ്ഞു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളില്‍ റബര്‍ മരങ്ങളുടെ ഇലകള്‍ക്ക് ഇലപൊട്ടു രോഗം ബാധിച്ച് ഇലകള്‍ കൂട്ടത്തോടെ പൊഴിയുകയാണ്. കാവിലുംപാറ, മരുതോങ്കര, കുന്നുമ്മല്‍, കായക്കൊടി, നരിപ്പറ്റ ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ കര്‍ഷകന്റെ വിളനിലങ്ങള്‍ ഉഴുതുമറിച്ചിടുകയാണ്. കഷ്ടപ്പെട്ടുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. റബറിന് കൂലി കൊടുക്കുവാനുള്ള വിലപോലും കിട്ടുന്നില്ല. 250 രൂപ കിട്ടിയിരുന്നിടത്ത് ഇന്ന് 140 രൂപയാണ് ലഭിക്കുന്നത്.തേങ്ങയ്ക്ക് 20 വര്‍ഷംമുമ്പ് ലഭിച്ച വില മാത്രമാണ് ഇന്നും. കഷ്ടപ്പെട്ട് ഉത്പാദിപ്പിക്കാം എന്ന് വിചാരിച്ചാല്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം എല്ലാം നഷ്ടപ്പെടുന്നു. കുരങ്ങ്, ആന തുടങ്ങിയവയുടെ ശല്യത്താലും ആക്രമണത്താലും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുന്നു. മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന്, ജാനകികാട് പരിസര പ്രദേശങ്ങള്‍, വില്യംപാറ, വണ്ണാത്തി പാറ, തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ തീരാ ദുരിതത്തിലാണ്. സൗമിനി ഇങ്ങോറ ചാലില്‍, രാജന്‍ പുതുശേരി, അബ്ദുള്ള ഇയ്യാ ലാല്‍, ജോസ് വേനല്‍ കുഴി, ജെയിംസ് കണ്ട ചാലില്‍, ശാന്തകുട കല്ലുള്ളതില്‍, റോയി പുളിക്കല്‍, സെബാസ്റ്റ്യന്‍ കരിപ്പമറ്റത്തില്‍, ഷിജു കണ്ടത്തില്‍, പി.ടി.ജോസ് പുതുക്കുളങ്ങര തുടങ്ങിയ നിരവധി കര്‍ഷകരുടെ ഇഞ്ചി, ചേമ്പ്, കപ്പ, വാഴ, കമുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികളാണ് ഈയിടയായി കാട്ടുപന്നികള്‍ കൂട്ടമായും ഒറ്റയ്ക്കും എത്തി നശിപ്പിച്ചത്. ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകജനത. ഏതു നേരവും കാട്ടാനകള്‍ ആക്രമിക്കാം നരിപ്പറ്റ, കാവിലുംപാറ പ്രദേശങ്ങളില്‍ ഉറക്കം വരാത്തകര്‍ഷകരെയാണ് നാം കാണുന്നത്. പ്രാണരക്ഷാര്‍ഥം മൃഗങ്ങളെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് മിക്ക കര്‍ഷകരും. എടുത്ത ലോണുകള്‍പോലും തിരിച്ചടക്കാന്‍ കഴിയാതായി. ബാങ്കുകാര്‍ ജപ്തിഭീഷണിയുമായി ഇറക്കിവിടാന്‍ ശ്രമിക്കുന്നു. വിദ്യാഭ്യാസ ലോണുകള്‍പോലും നിഷേധിക്കപ്പെടുന്നു. കര്‍ഷകരുടെ ഭൂമിയ്ക്ക് വിലയില്ലാതാക്കി ഭൂമി കയ്യേറ്റങ്ങള്‍ തുടരുകയാണ്. ഗത്യന്തരമില്ലാതെ പലരും ഭൂമി ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ്. കൃഷി ലാഭമല്ലാത്തതിനാല്‍, കൃഷിപ്പണി നടത്താത്തതിനാല്‍ കര്‍ഷക തൊഴിലാളികളും കൂലിപ്പണിക്കാരും ദുരിതത്തിലായിരിക്കുകയാണ

LEAVE A REPLY

Please enter your comment!
Please enter your name here