Home Kerala വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; കരാട്ടെ അദ്ധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; കരാട്ടെ അദ്ധ്യാപകന്‍ അറസ്റ്റില്‍

8
0

Cab driver rapes woman in Bengaluru, arrested
മലപ്പുറം: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കരാട്ടെ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഊര്‍ക്കടവ് വലിയാട്ട് വി സിദ്ദിഖ് അലി (45) ആണ് പിടിയിലായത്.വാഴക്കാട് സ്റ്റേഷന്‍ പരിധിയില്‍ പ്രതി നടത്തി കൊണ്ടിരുന്ന കരാട്ടെ ക്ലാസ്സില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. നിരന്തരം പീഡനത്തില്‍ സഹികെട്ട് വിദ്യാര്‍ത്ഥിനി മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍ക്കുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി വാഴക്കാട് പൊലീസിന് കൈമാറി. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം തിങ്കളാഴ്ച കരാട്ടെ ക്ലാസ്സില്‍ വെച്ച് പ്രതിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here