Home Latest News in Kerala ശിശു സൗഹൃദ സാഹചര്യം രൂപപ്പെടുത്തണം: മന്ത്രി റോഷി

ശിശു സൗഹൃദ സാഹചര്യം രൂപപ്പെടുത്തണം: മന്ത്രി റോഷി

7
0


ഇടുക്കി: ശിശു സൗഹൃദ സാഹചര്യം രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ബാല സൗഹൃദ കേരളം മൂന്നാം ഘട്ടം- ബാല സംരക്ഷണ സമിതിയുടെ ശാക്തീകരണ ശില്‍പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഇടപെടാനും ബോധവത്കരണം നല്‍കാനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം റെനി ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിഷയാവതരണം നടത്തി.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എം.ജി. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, വനിതാ ശിശു വികസന ഓഫീസര്‍ എസ്. ഗീതാകുമാരി, അഡ്വ. പ്രിന്‍സ് ജെ. പാണനാല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. ജോസഫ് അഗസ്റ്റിന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ് ജെ. ജോര്‍ജ്, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here