തൃശൂര്‍: തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന മുള്ളന്‍പന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പിന്റെ മാംസവും എക്‌സൈസ് പിടികൂടി. സംഭവത്തില്‍ തൊടുപുഴ വണ്ണംപുറം സ്വദേശി ദേവസ്യ വര്‍ക്കി പിടിയിലായി.മണ്ണുത്തി – പാലക്കാട് ദേശീയ പാതയില്‍ പട്ടിക്കാട് നടത്തിയ വാഹന പരിശോധനക്കിടെയാണ് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇയാള്‍ പിടിയിലായത്. തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുള്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മുള്ളന്‍പന്നിയുടെ മാംസം മഞ്ഞള്‍ പൊടി ഇട്ട് ഉണക്കി മാസങ്ങളോളം സൂക്ഷിച്ചു വക്കാന്‍ കഴിയുന്ന നിലയിലുള്ളതാണ്.ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കവറുകളില്‍ പൊതിഞ്ഞ് ട്രാവല്‍ ബാഗിലാണ് കൊണ്ടുവന്നിരുന്നത്. പിടികൂടിയ മാംസം മണ്ണാര്‍ക്കാടുള്ള പാലക്കയം ഇരുന്നൂറിലുള്ള എസ്റ്റേറ്റില്‍ നിന്നും തൊടുപുഴയിലേക്ക് വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലും മാന്നാമംഗലം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
- Breaking News
- For the People
- Social Issues
- Local News
- Alappuzha
- Latest News in Kerala
- General
- Local newss
- News
- Kerala
- National
- Crime
- Thrissur
- Top News





