
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിലെ പതിമൂന്ന്, ഒന്ന് വാര്‍ഡുകളിലുള്ള ഒട്ടനവധി കുടുംബങ്ങള്‍ ആശ്രയിച്ചുപോരുന്നതും ചെറുകിട ജലസേചന വകുപ്പ് നിര്‍മിച്ചിട്ടുള്ളതുമായ കരിമ്പനക്കുഴി താഴെ തടയണ അറ്റകുറ്റപ്പണികള്‍ക്കായി ഒരു വര്‍ഷം മുമ്പ് പൊളിച്ചു നീക്കിയത് പുനര്‍നിര്‍മാണം നടത്താത്തതിനെതിരെ പരാതി. പഞ്ചായത്തിലെ ഓഞ്ഞില്‍, മുളവട്ടംകടവ്,കേളോത്തുവയല്‍, പുളിവയല്‍ തുടങ്ങിയ മേഖലകളിലുള്ള നൂറ് കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം, ജലസേചന ആവശ്യം എന്നിവക്കായി തടയണയെ ആശ്രയിക്കുന്നത്.എല്ലാ വര്‍ഷങ്ങളിലും മഴക്കാലത്തിന് ശേഷം ജനുവരി മാസത്തോടെയാണ് പതിവായി തടയണകള്‍ അടച്ച് വെള്ളം സംഭരിച്ചുപോരുന്നത്. എന്നാല്‍ ഇത്തവണ വെള്ളം സംഭരിക്കുന്നതിന് സമയമായിട്ടും തടയണയുടെ അറ്റകുറ്റപണികള്‍ നടത്താത്തതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്.




