Home Breaking News മാതാപിതാക്കള്‍ പഠനത്തില്‍ ശ്രദ്ധിക്കാനാവശ്യപ്പെട്ടു; 16 കാരന്‍ ജീവനൊടുക്കി

മാതാപിതാക്കള്‍ പഠനത്തില്‍ ശ്രദ്ധിക്കാനാവശ്യപ്പെട്ടു; 16 കാരന്‍ ജീവനൊടുക്കി

3
0

മുംബൈ: മാതാപിതാക്കള്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച് 16 കാരന്‍ ട്രെയിനിന്റെ മുന്നില്‍ ചാടി ജീവനൊടുക്കി.കന്‍ഡിവാലി- മാലാഡ് റെയില്‍വെ സ്റ്റേഷനിടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വിദ്യാര്‍ഥിയെ ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.പഠനത്തില്‍ ശ്രദ്ധചെലുത്താനായി രക്ഷിതാക്കള്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുന്നതായി കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. നേരത്തെയും കുട്ടി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. കുട്ടി ഈ അടുത്താണ് എസ്.എസ്.സി പരീക്ഷ എഴുതിയത്.അതേസമയം, മകന്‍ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചിരുന്നെന്നും വിഡിയോ ഗെയിം കളിക്കുമായിരുന്നെന്നും നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ദേഷ്യപ്പെടുമായിരുന്നെന്നും മതാപിതാക്കള്‍ പറയുന്നു. ഒരു മാതാപിതാക്കളും തന്റെ കുട്ടിയെ മനപൂര്‍വം ദ്രോഹിക്കില്ലെന്നും അതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here