മലപ്പുറം; ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ ആള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍.വയനാട് മാനന്തവാടി പള്ളിപ്പറമ്ബന്‍ മുഹമ്മദ് ജലാല്‍ (45) ആണ് പിടിയിലായത്. 19 വര്‍ഷം മുന്‍പ് തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.മുഹമ്മദ് ജലാല്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആള്‍മാറാട്ടം നടത്തി പായിമ്ബാടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ രാത്രിയില്‍ തന്നെ ഇയാളെ കാണാതാവുകയായിരുന്നു, ഒപ്പം യുവതിയുടെ ആഭരണങ്ങളും പണവും. പിന്നീട് മുഹമ്മദ് ജലാലിനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമായിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സി.ഐ. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Home Breaking News ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭണം മോഷ്ടിച്ചു മുങ്ങി, 19 വര്‍ഷത്തിനു ശേഷം ‘നവവരന്‍’ പിടിയില്‍








