Home Breaking News പൃഥ്വിരാജിനോട് അറപ്പും വെറുപ്പും തോന്നുന്നു, മലയാള സിനിമയിലെ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരന്‍: സംഗീത ലക്ഷ്മണ

പൃഥ്വിരാജിനോട് അറപ്പും വെറുപ്പും തോന്നുന്നു, മലയാള സിനിമയിലെ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരന്‍: സംഗീത ലക്ഷ്മണ

8
0

ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് കടുവ. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക.മാസ്സ് ആക്ഷന്‍ പടമാണ് ഇതെന്നാണ് സൂചന. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങള്‍ പൃഥ്വിരാജും കടുവയുടെ അണിയറപ്രവര്‍ത്തകരും നല്‍കിയിരുന്നു. ഈ അഭിമുഖങ്ങളെയും ഇതില്‍ പൃഥ്വി പറയുന്ന കാര്യങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇക്കാലമത്രയും പറയാതിരുന്ന തളളാണ് പൃഥ്വിരാജ് തന്നെ കുറിച്ചും, തന്റെ സിനിമകളെ കുറിച്ചും തള്ളി മറിക്കുന്നതെന്ന് സംഗീത ഫേസ്ബുക്കില്‍ കുറിച്ചു. മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരനാണ് പൃഥ്വിയെന്ന് സംഗീത പറയുന്നു.
സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സിനിമാ പ്രമോഷന്‍ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! ‘കടുവ’ എന്നൊരു സിനിമ. ഹോ! മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിന്റെ നേതൃത്വത്തില്‍ ‘കടുവ’ സിനിമയിലെ അഭിനേതാക്കള്‍ വന്നിരുന്ന് പരസ്പരം തള്ളാട് തള്ള്! പ്രമോഷന്‍ പരിപാടി തന്നെ 5 മിനിട്ട് തികച്ച് കണ്ടിരിക്കാന്‍ വയ്യാത്ത വിധം അസഹനീയം എങ്കില്‍ സിനിമയുടെ കാര്യം ഊഹിക്കാമല്ലോ! അല്ലെങ്കില്‍ തന്നെ, മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിത്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നത്!സുകുമാരന്‍ എന്ന നടനെ നമ്മള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ നടനവും സംഭാഷണശൈലിയും സ്വരവും സൗന്ദര്യവും നമ്മളെ ഭ്രമിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിച്ചിട്ടില്ലാത്തത് കൊണ്ടാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇപ്പോഴും സുകുമാരനെ TV സ്‌ക്രീനില്‍ നമ്മുടെ കണ്ണില്‍ പെട്ടാല്‍ അദ്ദേഹം സക്രീനില്‍ നിന്ന് മറയുന്നത് വരെ കണ്ടിരുന്നു പോകുന്നത്, കേട്ടിരുന്ന് പോകുന്നത് അത് കൊണ്ടാണ്. വീട്ടില്‍ തന്നെ ലഭ്യമായിരുന്ന ഈ ഗുണപാഠം എന്തേ സുകുമാരന്റെ മകന്‍ പഠിക്കാതെ പോയി?

LEAVE A REPLY

Please enter your comment!
Please enter your name here