Home Breaking News കാറിലെ കൂട്ടബലാത്സംഗം; മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാന്‍ ശാസ്ത്രീയ പരിശോധന

കാറിലെ കൂട്ടബലാത്സംഗം; മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാന്‍ ശാസ്ത്രീയ പരിശോധന

4
0

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കമ്മിഷണര്‍ അറിയിച്ചു. മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. ഇരയുടെ സുഹൃത്ത് തന്നെയാണ് പീഡനത്തിന് ഒത്താശ ചെയ്തത്. ബലാത്സംഗ കേസുകളില്‍ ലഹരി സാന്നിധ്യം കൂടുതലായി കാണുന്നത് അപകടകരമാണ്. പ്രതികളും ഇരയും സുഹൃത്തുക്കളായിരുന്നോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കമ്മിഷണര്‍ വ്യക്തമാക്കി.രാത്രികാലങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും മദ്യപിച്ചിരുന്നു എന്നതുകൊണ്ട് സ്ത്രീകള്‍ക്കെതിരെ അക്രമം നടത്താന്‍ പാടില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നോ എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നുണ്ട്. കേസില്‍ പൊലീസ് കൃത്യമായ ഇടപെടലാണ് നടത്തിയത്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നത് വലിയ പ്രശ്‌നമാണ്. തിരക്കേറിയ പ്രദേശത്ത് പോലും സ്ത്രീകള്‍ സുരക്ഷിതയല്ല എന്നത് കേരളത്തിന് നല്ലതല്ല. പൊലീസ് സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ പരിഹാര മാര്‍ഗം. തിരക്കേറിയ നഗരങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കും. ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടം നടക്കുന്ന രൂപത്തിലേക്ക് മാറുന്നുത് അപകടകരമാണ്. സ്ത്രീയോടുള്ള പൊതു സമൂഹത്തിന്റെ സമീപനമാണ് മാറേണ്ടതെന്നും പി. സതീദേവി വ്യക്തമാക്കി.കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുണ്ടായിരുന്നു. തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പല്‍ എന്നാണ് പീഡനത്തിന് ഇരയായ യുവതി പറയുന്നത്. ബിയറില്‍ എന്തൊ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും അവശയായ ഡോളി തന്നോട് സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞെന്നും അവര്‍ വെളിപ്പെടുത്തുന്നു.
വാഹനത്തില്‍ സഞ്ചരിക്കവെയാണ് മൂവരും ചേര്‍ന്ന് ക്രൂരമായി തന്നെ പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും.പീഡനത്തിന് ശേഷം തന്നെ ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു.- കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി വ്യക്തമാക്കുന്നു.കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മോഡലിനെ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മോഡല്‍. രാത്രി ബാറില്‍ വച്ച് മദ്യപിച്ച് മോഡല്‍ കുഴഞ്ഞു വീണിരുന്നു. പുലര്‍ച്ചെ മോഡല്‍ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മദ്യ ലഹരിയിലാണ് പ്രതികള്‍ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബില്‍ പ്രതികള്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here