ന്യുയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനം അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റേ്ാണിയോ ഗുട്ടെറസ്.ആഗോള താപനത്തിന്റെ കാലം കഴിഞ്ഞു. ജൂലായ് മാസത്തെ താപനില പരിഗണിക്കുമ്‌ബോള്‍ ‘ആഗോള തിളയ്ക്കലിലേക്ക് കാലാവസ്ഥ കടന്നുകഴിഞ്ഞുവെന്ന് മനസ്സിലാക്കാമെന്നും ന്യുയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തര അള്‍ദ്ധഗോളത്തിലുടനീളം കടുത്ത ചൂടാണെന്നും ക്രൂരമായ വേനല്‍ക്കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിക്ക് മുഴുവന്‍ ഇത് നാശമാണ്. 2023 ജൂലായ് എല്ലാ സീമകളും കടക്കുമെന്നൂം അദ്ദേഹം പറഞ്ഞു.കാലാവസ്ഥ വ്യതിയാനം സംഭവിച്ചു. അത് ഭീകരമാണ്. അത് തുടങ്ങിക്കഴിഞ്ഞു. ആഗോള താപനത്തിന്റെ യുഗം കഴിഞ്ഞു. വന്നിരിക്കുന്നത് ആഗോള തിളയ്ക്കലിന്റെ അല്ലെങ്കില്‍ വെന്തുരുകലിന്റെ യുഗമാണ്. കാലാവസ്ഥ മാറ്റത്തിന്റെ ഏറ്റവും കടുത്ത പ്രതിഫലനം ശാസ്ത്രജ്ഞര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. അവര്‍ പ്രവചിക്കുകയും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അതിശയിപ്പിക്കുന്ന കാര്യം വ്യതിയാനത്തിന്റെ വേഗതമാണെന്നും ഗുട്ടേഴ്സ് പറഞ്ഞു.ഇതിന്റെ ഏറ്റവും ഗുരുതര പ്രത്യാഘാതം നേരിടാന്‍ പോകുന്ന ഫോസില്‍ ഇന്ധന മേഖലയില്‍ ആയിരിക്കും. ചൂട് അസഹനീയമാകും. അന്തരീക്ഷം ശ്വസിക്കാന്‍ കഴിയാത്ത വിധത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാഷ്ട്രനേതൃത്വം ശങ്കിച്ചുനില്‍ക്കാതെ മുന്നോട്ടുവരണം. ഒരു ഒഴികഴിവുകളുമില്ല. മറ്റാരെങ്കിലും ആദ്യം ചെയ്യാന്‍ കാത്തിരിക്കാനുമാവില്ല. -അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു.സെപ്തംബറില്‍ നടക്കുന്ന ക്ലൈമറ്റ് അംബീഷന്‍സമ്മിറ്റിന് മുന്നോടിയായി ആണ് യോഗം നടന്നത്. കാര്‍ബണ്‍ വിമുക്ത ദൗത്യം നടപ്പാക്കുന്നതില്‍ വികസനിത രാജ്യങ്ങള്‍ 2040 ഓടെ ഏറെക്കുറെ വിജയിക്കും. എന്നാല്‍ വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ 2050 ല്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…