Home Most Popular മണര്‍കാട് പക്ഷിപ്പനി; നിശ്ചിത പരിധിയില്‍ മുട്ടയും ഇറച്ചിയുമടക്കം ഉപയോഗത്തിന് നിയന്ത്രണം

മണര്‍കാട് പക്ഷിപ്പനി; നിശ്ചിത പരിധിയില്‍ മുട്ടയും ഇറച്ചിയുമടക്കം ഉപയോഗത്തിന് നിയന്ത്രണം

4
0


കോട്ടയം മണര്‍ക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്‌ക്കരിക്കും കോഴി, താറാവ്, കാട എന്നിവയുടെ മുട്ട, ഇറച്ചി, വളം തുടങ്ങിയവയുടെ വില്‍പനയ്ക്കും കടത്തലിനും നിരോധനം ഏര്‍പ്പെടുത്തി. മണര്‍കാട് പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലും നിയന്ത്രണമുണ്ട് . കൂടാതെ 1 കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്നിരക്ഷാ സേന, മോട്ടോര്‍വാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here