Home Breaking News 25 കോടിയുടെ വന്‍ അഴിമതി; എക്സൈസ്  മന്ത്രി രാജിവെക്കണം’; കെ സുധാകരന്‍

25 കോടിയുടെ വന്‍ അഴിമതി; എക്സൈസ്  മന്ത്രി രാജിവെക്കണം’; കെ സുധാകരന്‍

6
0

സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എക്സൈസ് മന്ത്രി നടത്തിയത് 25 കോടി രൂപയുടെ വന്‍ അഴിമതിയെന്ന് കെ സുധാകരന്‍ പറഞ്ഞു. മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കുമെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് സുധാകരന്റെ വിമര്‍ശനം. ബാറുടമകള്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കി കൊടുക്കുന്നതിനായുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. ഐടി പാര്‍ക്കുകളിലുള്‍പ്പെടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തില്‍ മുക്കിയെന്ന് കെ സുധാകരന്‍ രൂ വിമര്‍ശനം ഉയര്‍ത്തി. ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ എംമാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. കെഎം മാണിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് പുറത്തുവന്ന സന്ദേശത്തില്‍ നിര്‍ദേശിക്കുന്നത്. ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകള്‍ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here