Home Sports ഫിഫ ക്ലബ് ലോകകപ്പ്: ഹാട്രിക്കോടെ കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്

ഫിഫ ക്ലബ് ലോകകപ്പ്: ഹാട്രിക്കോടെ കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്

3
0

അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡ് നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം വട്ടമാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ആതിഥേയരായ അല്‍ഐനെ തകര്‍ത്താണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. ക്ലബ് ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടവും ഇതോടെ സ്പാനിഷ് വമ്പന്‍മാര്‍ സ്വന്തമാക്കി.

ലോക ഫുട്‌ബോളര്‍ ലൂക്കാ മോഡ്രിച്ചിലൂടെ ലീഡ് നേടിയ റയല്‍ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ലോറന്‍, റാമോസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. സെല്‍ഫ് ഗോള്‍ കൂടിയായതോടെ റയലിന്റെ പടയോട്ടം പൂര്‍ത്തിയായി. ഷിയോതാനിയാണ് അല്‍ ഐനുവേണ്ടി വല കുലുക്കിയത്.

ഫൈനലിലടക്കം മികച്ച പ്രകടനം നടത്തിയ ഗരത് ബെയിലാണ് ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ട ശേഷം തിരിച്ചടി നേരിടുന്ന റയലിന് ആശ്വാസം പകരുന്നതാണ് കിരീടനേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here