ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്. ചെന്നൈ എഗ്മൂര്‍ മ്യൂസിയത്തില്‍ നടന്ന അന്താരാഷ്ട്ര ശില്പശാലയിലാണ് കറുപ്പ് ഒഴിവാക്കാന്‍ നിര്‍ദേശം ഉണ്ടായത്. കറുത്ത ഷാളും ബാഗും കുടകളും മാറ്റാനായിരുന്നു പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്റ്റാലിന്റെ പരിപാടിക്ക് ശേഷമാണ് കറുത്ത ഷാളുകള്‍ യുവതികള്‍ക്ക് തിരിച്ചു നല്‍കിയത്.
അണ്ണാ സര്‍വകലാശാല ബലാത്സംഗക്കേസില്‍ സ്റ്റാലിനെതിരെ പല സ്ഥലങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് കറുപ്പ് വിലക്കിയത് എന്നാണ് വിലയിരുത്തല്‍. സ്റ്റാലിനെ ഭയം പിടികൂടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…